World

ഇസ്രായേൽ ആക്രമണത്തിൽ ശവപ്പറമ്പായി ഗാസ; മരണസംഖ്യ 342 ആയി ഉയർന്നു, 600ലേറെ പേർക്ക് പരുക്ക്

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണസംഖ്യ വീണ്ടുമുയർന്നു. കനത്ത ബോംബാക്രമണത്തിൽ 342 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 600ലേറെ പേർക്ക് പരുക്കേറ്റു. ഒന്നാംഘട്ട വെടിനിർത്തൽ കാലാവധി അവസാനിച്ചതോടെയാണ് ഗാസയിൽ ഇസ്രായേൽ കൂട്ടക്കുരുതി നടത്തിയത്

ഹമാസിന്റെ താവളങ്ങൾ ആക്രമിച്ചെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നതെങ്കിലും കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. റംസാൻ മാസത്തിൽ ഗാസയിലെ ജനങ്ങൾ നോമ്പ് തുടങ്ങുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാനായി എഴുന്നേറ്റ സമയത്താണ് ബോംബ് വർഷമുണ്ടായത്

ജനവാസമേഖലകളെ ലക്ഷ്യമിട്ടാണ് 20 ഇസ്രായേൽ യുദ്ധവിമാനങ്ങൾ എത്തിയത്. ഗാസ സിറ്റി, റഫ, ഖാൻ യൂനുസ് എന്നിവിടങ്ങളിൽ ഒരേ സമയം ആക്രമണം നടന്നു. ഗാസയിലെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി മഹ്മൂദ് അബു വഫായും ആക്രമണത്തിൽ കൊല്ലപ്പെട്ടു. പരുക്കേറ്റവരെ കൊണ്ട് ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്.

The post ഇസ്രായേൽ ആക്രമണത്തിൽ ശവപ്പറമ്പായി ഗാസ; മരണസംഖ്യ 342 ആയി ഉയർന്നു, 600ലേറെ പേർക്ക് പരുക്ക് appeared first on Metro Journal Online.

See also  ഒന്നും അവശേഷിപ്പിക്കില്ല; ആംബുലന്‍സുകളും തകര്‍ക്കും: കൊലവിളിയുമായി ഇസ്രാഈല്‍

Related Articles

Back to top button