World

വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിച്ച് തുടങ്ങി മാർപാപ്പ; വത്തിക്കാനിൽ നിന്നും ആശ്വാസവാർത്ത

ഫ്രാൻസിസ് മാർപാപ്പ വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കാൻ തുടങ്ങിയതായും മാസ്‌ക് മാറ്റിയതായും വത്തിക്കാൻ അറിയിച്ചു. ഒരു മാസത്തിലേറെയായി ആശുപത്രിയിൽ കഴിയുന്ന മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായാണ് വിവരം. അടുത്തിടെ മാർപാപ്പയുടെ ചിത്രവും വത്തിക്കാൻ പുറത്തുവിട്ടിരുന്നു

ആശുപത്രി ചാപ്പലിലെ ക്രൂശിത രൂപത്തിന് മുന്നിൽ പ്രാർഥന നടത്തുന്ന മാർപാപ്പയുടെ ചിത്രമാണ് വത്തിക്കാൻ പുറത്തുവിട്ടിരുന്നത്. ഫെബ്രുവരി 14നാണ് അദ്ദേഹത്തെ ശ്വാസകോശത്തിലെ ന്യൂമോണിയ ബാധയെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശി്പിച്ചത്

ഇടയ്ക്ക് ആരോഗ്യനില ഗുരുതരമായെങ്കിലും നിലവിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തനിക്കായി പ്രാർഥിച്ചവർക്ക് നന്ദി അറിയിച്ചു കൊണ്ട് മാർപാപ്പയുടെ ഓഡിയോ സന്ദേശം വത്തിക്കാൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മാർപാപ്പക്ക് നിലവിൽ ശ്വാസതടസ്സമില്ലെന്നാണ് വത്തിക്കാൻ അറിയിക്കുന്നത്.

The post വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിച്ച് തുടങ്ങി മാർപാപ്പ; വത്തിക്കാനിൽ നിന്നും ആശ്വാസവാർത്ത appeared first on Metro Journal Online.

See also  30 വർഷത്തെ നിലപാട് മാറ്റി ട്രംപ്; ആണവായുധ പരീക്ഷണം ഉടൻ പുനരരാംഭിക്കും

Related Articles

Back to top button