National
കരിഷ്മ കപൂറിന്റെ മുൻ ഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂർ മരിച്ചു

നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവും പ്രമുഖ വ്യവസായിയുമായ സഞ്ജയ് കപൂർ(53) അന്തരിച്ചു. യുകെയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പോളോ കളിക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.
പോളോ കളിക്കിടെ കുതിരപ്പുറത്ത് വെച്ച് തേനീച്ച വായിൽ കയറുകയും പിന്നാലെ അസ്വസ്ഥതകൾ ഉണ്ടാകുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
2003ലാണ് കരിഷ്മ കപൂറിനെ സഞ്ജയ് വിവാഹം ചെയ്തത്. ഇവർക്ക് സമൈറ, കിയാൻ എന്നീ രണ്ട് മക്കളുണ്ട്. 2016ൽ ഇവർ വിവാഹമോചിതരായി. പ്രിയ സച്ച് ദേവാണ് ഇപ്പോഴത്തെ ഭാര്യ
The post കരിഷ്മ കപൂറിന്റെ മുൻ ഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂർ മരിച്ചു appeared first on Metro Journal Online.