World

ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ; ഹമാസ് നേതാവ് ഇസ്മായിൽ ബർഹും കൊല്ലപ്പെട്ടു

ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. മുതിർന്ന ഹമാസ് നേതാവ് ഇസ്മായിൽ ബർഹൂം ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗാസയിലെ നാസർ ആശുപത്രിയിലും ഇസ്രായേൽ ബോംബാക്രമണം നടത്തി. ഗാസയെ സമ്പൂർണമായി പിടിച്ചെടുക്കാനുള്ള നീക്കമാണ് ഇസ്രായേൽ നടത്തുന്നത്

ഇന്നലെ നടത്തയി ആക്രമണത്തിൽ കുട്ടികളടക്കം 46 പേർ കൊല്ലപ്പെട്ടിരുന്നു. മധ്യഗാസയിലെ ഖാൻ യൂനുസിൽ പലസ്തീൻ അഭയാർഥികളുടെ താമസ കേന്ദ്രങ്ങൾക്ക് നേരെയും ഇസ്രായേൽ ബോംബാക്രമണം നടത്തി.

ഖാൻ യൂനുസിൽ പ്രവർത്തിക്കുന്ന നാസർ മെഡിക്കൽ സമുച്ചയവും ആക്രമണത്തിൽ തകർത്തു. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവിലും ഭാര്യയും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.

The post ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ; ഹമാസ് നേതാവ് ഇസ്മായിൽ ബർഹും കൊല്ലപ്പെട്ടു appeared first on Metro Journal Online.

See also  ഇസ്രായേൽ വ്യോമാക്രമണത്തിൽ IRGC കമാൻഡർ ഹൊസൈൻ സലാമി കൊല്ലപ്പെട്ടു; മേഖലയിൽ സംഘർഷം രൂക്ഷം

Related Articles

Back to top button