കിളിമാനൂരിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തിരുവനന്തപുരം കിളിമാനൂരിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. കിളിമാനൂർ ടൗണിലുള്ള പൊന്നൂസ് ഫാൻസി സ്റ്റോറിലാണ് തീപിടുത്തം ഉണ്ടായത്. കട പൂർണ്ണമായും കത്തി നശിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് തീപിടുത്തം ശ്രദ്ധയിൽപെട്ടത്.
തീ പിടിച്ച കെട്ടിടത്തിനോട് ചേർന്നുള്ള ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കടയ്ക്കുള്ളിൽ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് വെഞ്ഞാറമൂട് ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്നാണ് തീ കെടുത്തിയത്.
ഫാൻസി സ്റ്റോറിന്റെ പുറകുവശത്തെ ഗോഡൗണിലാണ് ആദ്യം തീ പിടിച്ചത്. ഓണക്കച്ചവടത്തിനായി 15 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ ഗോഡൗണിൽ ശേഖരിച്ചിരുന്നു. തീപിടുത്തതിൽ 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായായി കടയുടമ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
The post കിളിമാനൂരിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം appeared first on Metro Journal Online.



