കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ സുപ്രിം കോടതി വിധി ഇന്ന്; ജാമ്യം ലഭിച്ചാൽ ജയിൽ മോചിതനാകാം

ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. സിബിഐ എടുത്ത കേസിലാണ് വിധി പറയുന്നത്. ഇതിൽ കൂടി ജാമ്യം ലഭിച്ചാൽ കെജ്രിവാൾ ജയിൽ മോചിതനാകും. നേരത്തെ ഇഡി എടുത്ത കേസിൽ കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു
ഇഡി ഫയൽ ചെയ്ത കേസിൽ തീഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡയിലുള്ളപ്പോഴാണ് സിബിഐ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഇഡി കേസിൽ ജൂലൈ 12ന് കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. മാർച്ച് 21നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്
ജയിലിൽ കഴിയുന്നതിനിടെ ജൂൺ 26ന് സിബിഐയും അറസ്റ്റ് രേഖപ്പെടുത്തി. ഡൽഹി മദ്യനയ രൂപീകരണത്തിന് ചുക്കാൻ പിടിച്ചത് ഡൽഹി മുഖ്യമന്ത്രിയാണെന്നും സൗത്ത് ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോർട്ട് പിന്നീട് മദ്യനയം ആകുകയായിരുന്നുവെന്നും സിബിഐ പറഞ്ഞിരുന്നു.
The post കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ സുപ്രിം കോടതി വിധി ഇന്ന്; ജാമ്യം ലഭിച്ചാൽ ജയിൽ മോചിതനാകാം appeared first on Metro Journal Online.