വ്യാപാര യുദ്ധം തുടരുന്നു: അമേരിക്കൻ ഉത്പന്നങ്ങൾക്ക് 125 ശതമാനം തീരുവ ചുമത്തി ചൈനീസ് തിരിച്ചടി

അമേരിക്ക-ചൈന വ്യാപാര യുദ്ധം തുടരന്നു. യുഎസ് ഉത്പന്നങ്ങൾക്ക് ശനിയാഴ്ച മുതൽ 125 ശതമാനം തീരുവ ചുമത്താൻ ചൈന തീരുമാനിച്ചു. മുമ്പ് 84 ശതമാനം തീരുവ ആക്കിയതാണ് ഇപ്പോൾ 125 ശതമാനമായി ഉയർത്തിയത്. ചൈനക്ക് മേൽ 125 ശതമാനം അധിക തീരുവ ചുമത്തിയ അമേരിക്കൻ നടപടിക്ക് അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് ചൈന
ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും അവസാനം വരെ പോരാടുമെന്നും ചൈന വ്യക്തമാക്കിയിരുന്നു. ബ്ലാക്ക്‌മെയിലിംഗിന് വഴങ്ങില്ലെന്നും ചൈന അറിയിച്ചു. യുഎസ് ഇറക്കുമതികൾക്ക് ചൈന ചുമത്തിയ അധിക തീരുവ പിൻവലിച്ചില്ലെങ്കിൽ പകരച്ചുങ്കം 125 ശതമാനമാക്കുമെന്ന് തിങ്കളാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്
ഇതോടെയാണ് അമേരിക്കൻ തീരുവക്ക് ബദലായി അമേരിക്കൻ ഉത്പന്നങ്ങൾക്ക് 125 ശതമാനം തീരുവ ചുമത്താൻ ചൈനയും തീരുമാനിച്ചത്. ഏപ്രിൽ രണ്ടിനാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ ട്രംപ് പകര ചുങ്കം പ്രഖ്യാപിച്ചത്.
The post വ്യാപാര യുദ്ധം തുടരുന്നു: അമേരിക്കൻ ഉത്പന്നങ്ങൾക്ക് 125 ശതമാനം തീരുവ ചുമത്തി ചൈനീസ് തിരിച്ചടി appeared first on Metro Journal Online.