World

യെമനിലെ ഹൂതി കേന്ദ്രങ്ങളിലേക്ക് യുഎസ് വ്യോമാക്രമണം; 38 പേർ കൊല്ലപ്പെട്ടു

യെമനിലെ ഹൂതി കേന്ദ്രങ്ങളിലേക്ക് അമേരിക്കയുടെ വ്യോമാക്രമണം. ആക്രമണത്തിൽ 38 പേർ മരിച്ചതായാണ് റിപ്പോർട്ട്. അടുത്തിടെ യുഎസ് നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും നാശം വിതച്ച ആക്രമണാണ് നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ഹൂതികളുടെ ഇന്ധനവിതരണ ശൃംഖല തകർക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. 102 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഹൂതികളുടെ സാമ്പത്തിക അടിത്തറ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ചെങ്കടലിലെ ചരക്കുനീക്കത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ ഹൂതികൾ നിരന്തരം ആക്രമണം നടത്താറുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിനായാണ് അമേരിക്ക യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ കഴിഞ്ഞ മാസം മുതൽ ആക്രമണം തുടങ്ങിയത്.

The post യെമനിലെ ഹൂതി കേന്ദ്രങ്ങളിലേക്ക് യുഎസ് വ്യോമാക്രമണം; 38 പേർ കൊല്ലപ്പെട്ടു appeared first on Metro Journal Online.

See also  അമേരിക്കൻ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവുമായ ജിമ്മി കാർട്ടർ അന്തരിച്ചു

Related Articles

Back to top button