അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ട്രാവലർ ഡ്രൈവർക്ക് ദാരുണാന്ത്യം

എറണാകുളത്ത് വാഹനാപകടത്തിൽ ഒരു മരണം. അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ട്രാവലർ ഡ്രൈവറാണ് മരിച്ചത്. പാലക്കാട് സ്വദേശി അബ്ദുൽ മജീദാണ്(59)മരിച്ചത്. 19 സ്ത്രീകളും ട്രാവലറിലുണ്ടായിരുന്നു. ഇതിൽ ഒരാളുടെ പരുക്ക് ഗുരുതരമാണ്
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ അങ്കമാലിയിൽ വെച്ചാണ് അപകടം. ഗുരുതരമായി പരുക്കേറ്റ അബ്ദുൽ മജീദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ട്രാവലറിന്റെ പകുതിയോളം ഭാഗം തകർന്നു. അങ്കമാലിയിൽ നിന്ന് കാലടിയിലേക്ക് പോകുന്ന വളവിൽ വെച്ചാണ് അപകടമുണ്ടായത്
വളവിലെ റോഡ് നിർമാണത്തിന്റെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. കാറ്ററിംഗ് സ്ഥാപനം നടത്തുന്ന പാലക്കാട് സ്വദേശിനികൾ പത്തനംതിട്ടയിലെ പരിപാടി കഴിഞ്ഞ് തിരികെ വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
The post അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ട്രാവലർ ഡ്രൈവർക്ക് ദാരുണാന്ത്യം appeared first on Metro Journal Online.