ഡൊണാൾഡ് ട്രംപ് വത്തിക്കാനിലേക്ക്; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വത്തിക്കാനിലേക്ക് പോകും. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെ ട്രംപും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്
ഭാര്യ മെലാനിയയും ട്രംപിനെ അനുഗമിക്കും. ഫ്രാൻസിസ് മാർപാപ്പക്ക് നിത്യശാന്തി നേരുന്നുവെന്നും ദൈവം അദ്ദേഹത്തെയും അദ്ദേഹത്തെ സ്‌നേഹിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും ട്രംപ് അനുശോചന സന്ദേശത്തിൽ പറഞ്ഞു
മാർപാപ്പയുടെ സംസ്‌കാര ദിവസം സൂര്യാസ്തമയം വരെ സർക്കാർ കെട്ടിടങ്ങൾ, സൈനിക പോസ്റ്റുകൾ, നാവിക കപ്പലുകൾ എന്നിവിടങ്ങളിലെ യുഎസ് പതാക പകുതി താഴ്ത്തിക്കെട്ടണമെന്നും ട്രംപ് നിർദേശം നൽകിയിട്ടുണ്ട്.
ഫ്രാൻസിസ് മാർപാപ്പയുമായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഈസ്റ്ററിന്റെ തലേദിനത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയ അവസാനത്തെ ലോകനേതാവും വാൻസായിരുന്നു.
The post ഡൊണാൾഡ് ട്രംപ് വത്തിക്കാനിലേക്ക്; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും appeared first on Metro Journal Online.