Education

പ്രത്യേക പദവി പ്രമേയത്തിന്റെ പേരിൽ മൂന്നാം ദിവസവും ജമ്മു കാശ്മീർ നിയമസഭയിൽ സംഘർഷം

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പാസാക്കിയ പ്രമേയത്തിന്റെ പേരിൽ മൂന്നാം ദിവസവും ജമ്മു കാശ്മീർ നിയമസഭയിൽ സംഘർഷം. ഇന്ന് സഭ സമ്മേളിച്ചയുടൻ ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുനിൽ ശർമയുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിക്കുകയായിരുന്നു

പാക്കിസ്ഥാൻ അജണ്ട നടപ്പാകിലെന്ന മുദ്രവാക്യം മുഴക്കിയാണ് ബിജെപി അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയത്. അനുച്ഛേദം 370 പുനഃസ്ഥാപിക്കണം, ജയിലിലുള്ളവരെ മോചിപ്പിക്കണം എന്നെഴുതിയ ബാനറുമായി എഐപി എംഎൽഎ ഖുർഷിദ് അഹമ്മദ് ഷെയ്ക്കും നടുത്തളത്തിൽ ഇറങ്ങി

ഈ ബാനർ ബിജെപി അംഗങ്ങൾ തട്ടിയെടുത്തതോടെ സംഘർഷത്തിന് വഴിവെച്ചു. നടുത്തളത്തിലിറങ്ങിയ 12 അംഗങ്ങളെ സ്പീക്കർ മാർഷലുകളെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് നീക്കി. നടപടിയിൽ അംഗങ്ങൾക്ക് പരുക്കേറ്റതായി ബിജെപി ആരോപിച്ചു.

The post പ്രത്യേക പദവി പ്രമേയത്തിന്റെ പേരിൽ മൂന്നാം ദിവസവും ജമ്മു കാശ്മീർ നിയമസഭയിൽ സംഘർഷം appeared first on Metro Journal Online.

See also  യാത്രയയപ്പ് ചടങ്ങിന് മുമ്പ് പിപി ദിവ്യ ഫോണിൽ വിളിച്ചിരുന്നു; ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന് കണ്ണൂർ കലക്ടർ

Related Articles

Back to top button