Education

ടൂറിസം ദിനാശംസകളെന്നും മന്ത്രി

അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാതെ മന്ത്രി മുഹമ്മദ് റിയാസ്. ഈ വിഷയത്തിൽ പാർട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മറുപടി പറഞ്ഞ് കഴിഞ്ഞു. മറ്റൊന്നും പറയാനില്ല. ഇന്ന് ലോക ടൂറിസം ദിനാണ്. എല്ലാവർക്കും ടൂറിസം ദിനാശംസകളെന്നും മാത്രമായിരുന്നു മന്ത്രിയുടെ പ്രതികരണം

ഇന്നലെ റിയാസിനെതിരെയും അൻവർ ആരോപണമുന്നയിച്ചിരുന്നു. ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് കാര്യമില്ല. പാർട്ടി നിലനിൽക്കണം. ഒരു റിയാസിനെ ഉണ്ടാക്കാനല്ല ഇവിടെ പാർട്ടി പ്രവർത്തിക്കുന്നത്. റിയാസിനേയും അതിന്റെ ബാക്കിയുള്ളവരെയും താങ്ങി നിർത്താനല്ല കമ്മ്യൂണിസ്റ്റ് പാർട്ടി.

അങ്ങനെ ആരെങ്കിലും ധരിക്കുകയോ അതിനുവേണ്ടി പി.വി അൻവറിന്റെ നെഞ്ചത്തേക്ക് കയറാൻ വരികയും വേണ്ട. ഒരു റിയാസ് മതിയോ എന്ന് സഖാക്കൾ തീരുമാനിക്കട്ടെയെന്നും അൻവർ പറഞ്ഞു. മരുമകൻ മുഹമ്മദ് റിയാസിന് വേണ്ടിയാകാം മുഖ്യമന്ത്രി പിണറായി വിജയൻ എഡിജിപി എം.ആർ അജിത്ത് കുമാറിനെ സംരക്ഷിക്കുന്നതെന്ന് പി.വി അൻവർ ആരോപിച്ചു.

 

See also  മയിൽപീലിക്കാവ്: ഭാഗം 20

Related Articles

Back to top button