Kerala

കായിക മന്ത്രി വി അബ്ദുറഹ്മാന്റെ ഓഫീസ് സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തി

കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫീസ് സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തി.
ഓഫീസ് അസിസ്റ്റന്റ് ബിജു സിവി (25)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹരിഹർനഗറിലെ കോർട്ടേഴ്‌സിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു മൃതദേഹം. ഓഫീസിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ മന്ത്രിയുടെ ഓഫീസിൽ ജോലിക്ക് എത്തിയിരുന്നു. 2021 മുതൽ ബിജു മന്ത്രി ഓഫീസിൽ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു.

 

The post കായിക മന്ത്രി വി അബ്ദുറഹ്മാന്റെ ഓഫീസ് സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.

See also  മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി തുറന്നതില്‍ അന്വേഷണമില്ല; അതിജീവിതയുടെ ഉപഹര്‍ജി ഹൈകോടതിതള്ളി

Related Articles

Back to top button