അമൃത്സറിൽ പാക്കിസ്ഥാൻ ആക്രമണത്തിന് ഉപയോഗിച്ചത് തുർക്കി നിർമിത ഡ്രോണുകൾ

പഞ്ചാബിലെ അമൃത്സറിൽ പാക്കിസ്ഥാൻ ആക്രമണത്തിന് ഉപയോഗിച്ച് തുർക്കി നിർമിത ഡ്രോണുകൾ. രാവിലെ അഞ്ച് മണിക്കാണ് ആക്രമണമുണ്ടായത്. സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ആക്രമണം ഇന്ത്യൻ സേന പരാജയപ്പെടുത്തി
പഞ്ചാബിലെ ജലന്ധറിൽ നിന്നും പാക് മിസൈലിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി. ഡൽഹി ലക്ഷ്യമാക്കിയുള്ള മിസൈലുകളെ സൈന്യം ശക്തമായി പ്രതിരോധിച്ചു. ജമ്മു വ്യോമസേനാ കേന്ദ്രം ആക്രമിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമവും ഇന്ത്യ തകർത്തു
ഹരിയാനയിലെ സിർസ മേഖലയിലും മിസൈലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അതേസമയം പൂഞ്ച്, ഉറി മേഖലയിൽ ശക്തമായ വെടിവെപ്പുണ്ടായി. വിവിധയിടങ്ങളിൽ വീടുകൾ തകർന്നു. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. പാക് സൈനിക പോസ്റ്റുകളും ലോഞ്ച്പാഡും ഇന്ത്യ തകർത്തു.
The post അമൃത്സറിൽ പാക്കിസ്ഥാൻ ആക്രമണത്തിന് ഉപയോഗിച്ചത് തുർക്കി നിർമിത ഡ്രോണുകൾ appeared first on Metro Journal Online.