Kerala

പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനം: കേരളത്തിനുള്ള 320 കോടി എസ്എസ്‌കെ ഫണ്ട് കേന്ദ്രം തടഞ്ഞു

പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ കേരളത്തിന് ലഭിക്കാനുള്ള എസ്എസ്‌കെ ഫണ്ട് കേന്ദ്രം തടഞ്ഞതായി സൂചന. എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡുവായ 320 കോടി രൂപ ബുധനാഴ്ചയാണ് ലഭിക്കേണ്ടിയിരുന്നത്. ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വിദ്യാഭ്യാ വകുപ്പിന്റെ വിശദീകരണം

പാഠപുസ്ത പരിഷ്‌കരണം, വിദ്യാർഥികളുടെ ഉച്ചഭക്ഷണം, വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോം തുടങ്ങിയ നിരവധി വിഷയങ്ങൾ ഈ ഫണ്ടിനെ ആശ്രയിച്ചിരിക്കുന്നുണ്ട്. കഴിഞ്ഞ 2022, 2023, 2024 കാലഘട്ടത്തിലെ ഫണ്ടാണ് ഇപ്പോഴും കിട്ടാത്ത സാഹചര്യം ഉള്ളത്. 

ഇത് കിട്ടാതിരുന്നിട്ട് പോലും വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യങ്ങൾക്കൊന്നും ഇതുവരെ ഒരു മുടക്കം ഉണ്ടാക്കാതെ മുന്നോട്ട് പോയിട്ടുണ്ട്. എന്നിട്ടും ഈ ഫണ്ട് അനുവദിക്കാത്ത സാഹചര്യത്തിൽ ഇനി എങ്ങനെ മുന്നോട്ട് പോകും എന്നുള്ളത് തന്നെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്ക.

 

See also  സാമാന്യ ബുദ്ധിയില്ലേ, മതത്തിന്റെ പേരിൽ എന്തും ചെയ്യരുത്: ആന എഴുന്നള്ളിപ്പ് കേസിൽ ഹൈക്കോടതി

Related Articles

Back to top button