World

ബിബിസി ടിവി ചാനലുകൾ സംപ്രേഷണം നിർത്തുന്നു; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ചാനൽ മേധാവി

2030ഓടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ബിബിസി മേധാവി ടിം ഡേവി. പ്രവർത്തനം ഓൺലൈനിലേക്ക് മാത്രമായി മാറും. പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങൾ ഒഴിവാക്കുമെന്നും ടിം ഡേവി അറിയിച്ചു

2024 ജനുവരി 8 മുതൽ ബിബിസി എച്ച് ഡി പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ബ്രിട്ടീഷ് പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്ററായ ബിബിസി 1922ലാണ് സ്ഥാപിതമായത്.

പിന്നീട് 1927ലാണ് നിലവിലെ പേരിൽ ബിബിസി പ്രവർത്തനം ആരംഭിച്ചത്. ജീവനക്കാരുടെ എണ്ണം കൊണ്ടും പ്രശസ്തി കൊണ്ടും മാധ്യമരംഗത്തെ അതികായരാണ് ബിബിസി.

See also  ഗാസയിലെ ഡബ്ല്യു.എച്ച്.ഒ ജീവനക്കാരുടെ താമസസ്ഥലവും പ്രധാന വെയർഹൗസും ഇസ്രായേൽ സൈന്യം ആക്രമിച്ചതായി ലോകാരോഗ്യ സംഘടന

Related Articles

Back to top button