World

ഇറാനിൽ ഭൂചലനം; റിക്ടർ സ്‌കൈയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി

ഇറാനിൽ ഭൂചലനം. ചൊവ്വാഴ്ച പുലർച്ചെയാണ് റിക്ടർ സ്‌കൈയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇറാൻ സമയം പുലർച്ചെ 4.39നായിരുന്നു ഭൂകമ്പം.

തെക്കുപടിഞ്ഞാറൻ ഇറാനിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ വന്നിട്ടില്ല.

അതേസമയം ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിൽ അനുഭവപ്പെട്ടിട്ടില്ലന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

The post ഇറാനിൽ ഭൂചലനം; റിക്ടർ സ്‌കൈയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി appeared first on Metro Journal Online.

See also  കേരളത്തിലെ ജനങ്ങൾ സ്‌നേഹം നിറഞ്ഞവർ; യാക്കോബായ സഭാ തലവൻ സിറിയയിലേക്ക് മടങ്ങി

Related Articles

Back to top button