Kerala

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുമാറാണ്(45) മരിച്ചത്. അവശനായ കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ബുധനാഴ്ച രാവിലെ ആറ് മണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. ആറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റാർക്കും പരുക്കില്ല. 

കുമാറിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
 

See also  കോഴിക്കോട് മീഞ്ചന്തയിൽ ബസ് സ്‌റ്റോപ്പ് തകർന്നുവീണ് ബിരുദ വിദ്യാർഥിനിക്ക് പരുക്ക്

Related Articles

Back to top button