Kerala

രാജ്യത്തെ മികച്ച 12 റോഡുകളിൽ ഒന്നായി കേരളത്തിലെ റോഡും; ഊരാളുങ്കൽ സൊസൈറ്റിക്ക് അഭിമാനനേട്ടം

രാജ്യത്തെ മികച്ച 12 റോഡുകളിൽ ദേശീയപാത അതോറിറ്റിയുടെ കലണ്ടറിൽ ഇടം നേടി കേരളത്തിലെ റോഡും. ഊരാളുങ്കൽ സൊസൈറ്റി നിർമിച്ച തലപ്പാടി-ചെങ്കള റോഡാണ് രാജ്യത്തെ മികച്ച 12 റോഡുകളിൽ ഒന്നായി മാറിയത്. 2026ലെ കലൻഡറിൽ ഏപ്രിൽ മാസത്തെ ചിത്രമായാണ് റോഡ് സ്ഥാനം പിടിച്ചത്. 

കലണ്ടറിൽ കേരളത്തിൽ നിന്ന് ഇടം നേടിയ ഏക റോഡാണിത്. ദേശീയപാത 66 ആറ് വരിയാക്കി വികസിപ്പിക്കുന്ന പദ്ധതിയിൽ സംസ്ഥാനത്ത് ആദ്യം പൂർത്തിയായതും ഈ റീച്ചാണ്. ഈ റോഡിൽ പുലർത്തിയ ഗുണമേന്മക്കും അതോറിറ്റിയുടെ ആദരം ഊരാളുങ്കൽ സൊസൈറ്റിക്ക് ലഭിച്ചിരുന്നു

ദേശീയപാത നിർമാണത്തിൽ ഒരു സഹകരണസ്ഥാപനം കൈവരിച്ച മികവിന് 2024ലെ നാഷണൽ ഹൈവേ എക്‌സലൻസ് അവാർഡും ഊരാളുങ്കൽ സൊസൈറ്റിക്കായിരുന്നു.
 

See also  സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 40 രൂപ ഉയർന്നു

Related Articles

Back to top button