World

പോളണ്ടിൽ പുതിയ പ്രസിഡന്റായി കരോൾ നവ്‌റോസ്‌കി തെരഞ്ഞെടുക്കപ്പെട്ടു

പോളണ്ടിൽ പുതിയ പ്രസിഡന്റായി കരോൾ നവ്‌റോസ്‌കിയെ തെരഞ്ഞെടുത്തു. 50.89 ശതമാനം വോട്ട് നേടിയാണ് നവ്‌റോസ്‌കി തെരഞ്ഞെടുക്കപ്പെട്ടത്. ലിബറൽ പാർട്ടി സ്ഥാനാർഥി റഫാൽ ട്രസ്‌കോവ്‌സ്‌കിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

കടുത്ത മത്സരത്തിനൊടുവിലാണ് നവ്‌റോസ്‌കിയുടെ ജയം. എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ട്രസ്‌കോവ്‌സ്‌കിക്ക് അനുകൂലമായിരുന്നു. ട്രസ്‌കോവ്‌സ്‌കി 49.11 ശതമാനം വോട്ട് നേടി

ഞായറാഴ്ച നടന്ന രണ്ടാം വട്ട തെരഞ്ഞെടുപ്പിലാണ് നവ്‌റോസ്‌കി 50.89 ശതമാനം വോട്ട് നേടിയത്. മെയ് 18ന് നടന്ന ആദ്യവട്ട തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചിരുന്നില്ല. തുടർന്നാണ് രണ്ടാംവട്ട വോട്ടെടുപ്പിലേക്ക് പോയത്.

See also  ജി20 ഷെര്‍പ മീറ്റിങ്ങില്‍ യുഎഇ പങ്കെടുത്തു

Related Articles

Back to top button