World

പാക്കിസ്ഥാനി ടിക് ടോക് താരം സന യൂസഫ് വെടിയേറ്റ് കൊല്ലപ്പെട്ടു

പാക്കിസ്ഥാൻ ടിക് ടോക് താരം സന യൂസഫ് വെടിയേറ്റ് മരിച്ചു. ഇസ്ലാമാബാദിലെ വീട്ടിൽ വെച്ചാണ് 17കാരിയായ സനക്ക് വെടിയേറ്റത്. ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ സനക്ക് ഒട്ടേറെ ആരാധകരുണ്ടായിരുന്നു.

വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അജ്ഞാതൻ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടു. ഇൻസ്റ്റഗ്രാമിൽ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്‌സ് സന യൂസഫിനുണ്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിഷ്യയിലെ ചിത്രൽ സ്വദേശിയാണ് സന.

പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ സജീവമായതിന്റെ പേരിൽ ബന്ധുക്കളിൽ നിന്നടക്കം പെൺകുട്ടി ഭീഷണി നേരിട്ടിരുന്നു. ദുരഭിമാന കൊലയാണ് നടന്നതെന്നാണ് അഭ്യൂഹം.

The post പാക്കിസ്ഥാനി ടിക് ടോക് താരം സന യൂസഫ് വെടിയേറ്റ് കൊല്ലപ്പെട്ടു appeared first on Metro Journal Online.

See also  ടെക്സസ് പ്രളയം: 43 മരണം, 15 കുട്ടികളും ഉൾപ്പെടുന്നു; രക്ഷാപ്രവർത്തനം തുടരുന്നു

Related Articles

Back to top button