Kerala

ലക്ഷ്മി നായർക്ക് പിന്നാലെ വീണ നായർക്കും വോട്ടില്ല; ഏറ്റുമാനൂരിലെ ട്വന്റി ട്വന്റി സ്ഥാനാർഥിയും മാറും

ഏറ്റുമാനൂരിലെ ട്വന്റി ട്വന്റി സ്ഥാനാർഥി വീണ നായർക്കും വോട്ടർ പട്ടികയിൽ പേരില്ല. ട്വന്റി ട്വന്റിയുടെ പെരുമ്പാവൂരിലെ സ്ഥാനാർഥിയായ നടി ലക്ഷ്മിപ്രിയക്ക് വോട്ടില്ലെന്ന വിവരം ഇന്നലെ പുറത്തുവന്നിരുന്നു. ഇതോടെ പെരുമ്പാവൂരിന് പിന്നാലെ ഏറ്റുമാനൂരിലെ ട്വന്റി ട്വന്റി സ്ഥാനാർഥിയും മാറും

മത്സരത്തിൽ നിന്ന് പിൻമാറുകയാണെന്ന് വീണ നായർ പറഞ്ഞു. പകരം സ്ഥാനാർഥിയെ കണ്ടെത്തി കഴിഞ്ഞു. പാർട്ടി ഉടൻ തന്നെ പേര് പ്രഖ്യാപിക്കും. വോട്ടർ പട്ടികയിൽ പേരില്ലാതെ പോയത് എങ്ങനെയെന്ന് അറിയില്ല. പരാതി ഇതിനോടകം നൽകിയിട്ടുണ്ട്

ഏതെങ്കിലും സാഹചര്യത്തിൽ മത്സരിക്കാൻ സാധിക്കാതെ വന്നാൽ എല്ലാവർക്കും ബുദ്ധിമുട്ടാകും. അതുകൊണ്ടാണ് പിൻമാറുന്നത്. ഒരുപാട് കാര്യങ്ങൾ ഏറ്റുമാനൂരിൽ ചെയ്യാനുണ്ടെന്നും വീണ നായർ പറഞ്ഞു
 

See also  നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്, തടഞ്ഞ് പോലീസ്

Related Articles

Back to top button