National

മംഗളൂരുവിൽ മലയാളി യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവം; രണ്ട് പോലീസുദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കർണാടക മംഗളൂരു ബ്രഹ്മാവർ പോലീസ് സ്‌റ്റേഷനിൽ മലയാളി യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ രണ്ട് പോലീസുദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ബ്രഹ്മാവർ പോലീസ് സ്‌റ്റേഷനിലെ എസ് ഐ മധു, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് എച്ച് ഒ സുജാത എന്നിവർക്കെതിരെയാണ് നടപടി.

കൊല്ലം സ്വദേശിയായ ബിജുമോനാണ്(45), സ്‌റ്റേഷനിൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. ബ്രഹ്മാവർ ഷിപ് യാർഡിലെ ജോലിക്കാരനായിരുന്നു ബിജു മോൻ. ശനിയാഴ്ച രാത്രി ചേർകാഡിയിൽ യുവതിയെയും മകളെയും അപമാനിച്ചെന്ന പരാതിയിലാണ് ബിജുമോനെ കസ്റ്റഡിയിലെടുത്തത്

യുവതിയുടെ സഹോദരനാണ് പരാതി നൽകിയത്. ഞായറാഴ്ച പുലർച്ചെയോടെ ബിജു മോനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

See also  ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം മമത ബാനർജിയെ ഏൽപ്പിക്കണമെന്ന് ലാലു പ്രസാദ് യാദവ്

Related Articles

Back to top button