World

ഇസ്രായേൽ-ഇറാൻ സംഘർഷം: ഐക്യരാഷ്ട്ര സഭാ സമ്മേളനം മാറ്റിവെച്ചു

ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭാ സമ്മേളനം മാറ്റി. പലസ്തീൻ വിഷയത്തിൽ അടുത്താഴ്ച ന്യൂയോർക്കിൽ ചേരാനിരുന്ന യുഎൻ സമ്മേളനമാണ് മാറ്റിവെച്ചത്.

അതേസമയം ഇസ്രായേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ രംഗത്തുവന്നു. ഇസ്രായേലിനെ സഹായിച്ചാൽ അമേരിക്ക, ഫ്രാൻസ്, യുകെ തുടങ്ങിയ രാജ്യങ്ങളുടെ സൈനിക താവളങ്ങൾ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്.

എന്നാൽ ഇറാന് മറുപടിയുമായി ഇസ്രായേൽ രംഗത്തു വന്നു. മിസൈൽ ആക്രമണം തുടർന്നാൽ ടെഹ്‌റാൻ നിന്ന് കത്തുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയൽ കട്‌സ് മുന്നറിയിപ്പ് നൽകി.

The post ഇസ്രായേൽ-ഇറാൻ സംഘർഷം: ഐക്യരാഷ്ട്ര സഭാ സമ്മേളനം മാറ്റിവെച്ചു appeared first on Metro Journal Online.

See also  ഹമാസിന്റെ സൈനിക ഇന്റലിജൻസ് മേധാവി ഉസാമ തബാഷിനെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ

Related Articles

Back to top button