Kerala

കോട്ടയത്ത് സ്കൂട്ടർ ബസിൽ ഇടിച്ചു; രണ്ട് യുവതികൾ മരിച്ചു

കോട്ടയം: സ്വകാര്യ ബസിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾ മരിച്ചു. കോട്ടയം കെ.കെ. റോഡിൽ പാമ്പാടി 13ാം മൈലിൽ ബുധനാഴ്ച രാവിലെയാണ് സംഭവം.

മീനടം വട്ടക്കാവ്വുങ്കൽ തോമസിന്‍റെ മകൾ ആഷ്‌ലി ആൻ തോമസ് (25), പാമ്പാടി മീനടം കടവും ഭാഗത്ത് കുര്യാക്കോസ് അച്ചന്‍റെ മകൾ കൃപ (24) എന്നിവരാണ് മരിച്ചത്.

പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്നു യുവതികൾ. കട്ടപ്പനയിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു ബസ്. യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

See also  എംജി സർവകലാശാല സെനറ്റിൽ 'കാവിവൽക്കരണം'; ബിജെപി-സംഘപരിവാർ പശ്ചാത്തലമുള്ളവരെ കുത്തിനിറച്ച് ഗവർണറുടെ നാമനിർദ്ദേശം

Related Articles

Back to top button