Kerala
ആലുവയിൽ 50 ലക്ഷം രൂപ വില വരുന്ന ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് വൻ ലഹരിവേട്ട. അമ്പത് ലക്ഷത്തിന്റെ മയക്കുമരുന്നുമായി അസം സ്വദേശിയെ എക്‌സൈസ് പിടികൂടി. 158 ഗ്രാം ഹെറോയിനാണ് അസം സ്വദേശി മഗ്ബുൽ ഹുസൈൻ സഹിറുൽ ഇസ്ലാം വിൽപ്പനക്കായി എത്തിച്ചത്
ഇയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വിപണിയിൽ 50 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് ചെറു കുപ്പിയിലാക്കി ഓരോന്നിനും രണ്ടായിരം മുതൽ 3000 രൂപ വരെ വാങ്ങിയാണ് വിൽപ്പന നടത്തിയിരുന്നത്
ഓണം പ്രമാണിച്ച് സംസ്ഥാനത്ത് എക്‌സൈസും പോലീസും വ്യാപക റെയ്ഡുകൾ നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പരിശോധനയിലാണ് വൻ ലഹരിവേട്ട ആലുവയിൽ നടന്നത്.
The post ആലുവയിൽ 50 ലക്ഷം രൂപ വില വരുന്ന ഹെറോയിനുമായി അസം സ്വദേശി പിടിയിൽ appeared first on Metro Journal Online.