Sports

വൈഭവ് സൂര്യവംശി ഏഷ്യാ കപ്പിൽ വേണമെന്ന് അഗാർക്കർ; ചരിത്രം രചിക്കുമോ കൗമാര താരം


ഐപിഎല്ലിൽ തകർപ്പനടികളിലൂടെ ശ്രദ്ധേയനായ കൗമാരക്കാരൻ വൈഭവ് സൂര്യവംശി ഏഷ്യാ കപ്പ് ഇന്ത്യൻ സ്‌ക്വാഡിൽ ഇടം പിടിക്കാൻ സാധ്യത. വൈഭവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആഗ്രഹമാണ് ചീഫ് സെലക്ടർ അജിത് അഗാർക്കറിനുള്ളത്. 14 അംഗ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിലും ട്രാവലിംഗ് റിസർവ് ആയെങ്കിലും വൈഭവിനെ ടീമിൽ എടുക്കണമെന്ന് അഗാർക്കർ നിർദേശിച്ചതായാണ് റിപ്പോർട്ടുകള്ഡ പരമ്പരയിൽ താരതമ്യേന ദുർബലരായ ടീമുകൾക്കെതിരെ വൈഭവിന് അവസരം നൽകാനാണ് ആലോചിക്കുന്നത്. അഗാർക്കറുടെ ആഗ്രഹത്തിന് മറ്റ് സെലക്ടർമാരും അനുമതി നൽകിയാൽ ഇന്ത്യൻ ടീമിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവിന് സ്വന്തമാകും. പക്ഷേ താരത്തിന് വേണ്ടി ആരെ ഒഴിവാക്കുമെന്നതാണ് സെലക്ടർമാരുടെ തലവേദന ഓപണിംഗ് സ്ലോട്ടിലാണ് വൈഭവ് കളിക്കുന്നത്. ഓപണിംഗ് സ്ഥാനത്തേക്ക് സഞ്ജു സാംസൺ, അഭിഷേക് ശർമ എന്നിവരാണ് അടുത്തിടെയായി ഇറങ്ങുന്നത്. കൂടാതെ യശസ്വി ജയ്‌സ്വാളിനെയും ശുഭ്മാൻ ഗില്ലിനെയും പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്.

See also  പന്തിനെ ഞങ്ങളിങ്ങെടുക്കുവാ !!! ധോണിക്ക് പകരം സി എസ് കെക്ക് റിഷഭ് പന്തെത്തുമോ

Related Articles

Back to top button