National

ഉത്തരേന്ത്യയിൽ അതിശൈത്യം: ട്രെയിൻ, വ്യോമ ഗതാഗതം തടസ്സപ്പെട്ടു

അതിശൈത്യത്തിന്റെ പിടിയിൽ ഉത്തരേന്ത്യ. താപനില 6 ഡിഗ്രിയിലേക്ക് താഴ്ന്നു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ട്രെയിൻ-വ്യോമഗതാഗതം തടസപ്പെട്ടു. ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ താപനില 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ്.

അതേസമയം ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്ക് എത്തി. അതിശൈത്യത്തെ തുടർന്ന് നോയിഡയിൽ ജനുവരി 8 വരെ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. മൂടൽമഞ്ഞിനെ തുടർന്ന് പലയിടങ്ങളിലും ദൃശ്യപരിധി 50 മീറ്ററിൽ താഴെയായി

ഡൽഹി, കൊൽക്കത്ത വിമാനത്താവളങ്ങളിൽ ഇരുന്നൂറോളം വിമാനങ്ങൾ വൈകി. യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ സ്‌പൈസ് ജെറ്റ്, ഇൻഡിഗോ തുടങ്ങിയ കമ്പനികൾ നിർദേശിച്ചു. മൂടൽമഞ്ഞിനെ തുടർന്ന് ഉത്തരേന്ത്യയിൽ 24 ട്രെയിനുകൾ വൈകിയോടുകയാണ്.

The post ഉത്തരേന്ത്യയിൽ അതിശൈത്യം: ട്രെയിൻ, വ്യോമ ഗതാഗതം തടസ്സപ്പെട്ടു appeared first on Metro Journal Online.

See also  ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ‌ നിന്നും രോഗി റോഡിലേക്ക് തെറിച്ചു വീണു

Related Articles

Back to top button