Sports

ജയ്‌സ്വാളിന് സെഞ്ച്വറി, സായ് സുദർശന് അർധ സെഞ്ച്വറി; ഡൽഹിയിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 232 റൺസ് എന്ന നിലയിലാണ്. കെ എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളിന്റെ പ്രകടനമാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് കരുത്ത് പകരുന്നത്. ജയ്‌സ്വാൾ 173 പന്തിൽ 17 ഫോറുകൾ സഹിതം 118 റൺസുമായി ക്രീസിലുണ്ട്. ജയ്‌സ്വാളും രാഹുലും ചേർന്നാണ് ഇന്നിംഗ്്‌സ് ഓപൺ ചെയ്തത്. സ്‌കോർ 58ൽ നിൽക്കെ 38 റൺസെടുത്ത രാഹുൽ പുറത്താകുകയായിരുന്നു

പിന്നാലെ ക്രീസിലെത്തിയ സായ് സുദർശനുമൊത്ത് ജയ്‌സ്വാൾ സ്‌കോർ മുന്നോട്ടു കൊണ്ടുപോയി. സായ് സുദർശൻ 77 റൺസുമായി ക്രീസിൽ തുടരുകയാണ്.
 

See also  കോഹ്ലിക്കും റിതുരാജിനും അർധ സെഞ്ച്വറി; റായ്പൂർ ഏകദിനത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

Related Articles

Back to top button