World

സിറിയയിൽ ക്രൈസ്തവ ദേവാലയത്തിൽ ചാവേറാക്രമണം; 22 പേർ കൊല്ലപ്പെട്ടു

സിറിയൻ നഗരമായ ദമസ്‌കസിൽ ക്രൈസ്ത ദേവാലയത്തിൽ നടന്ന ചാവേറാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. പള്ളിക്കുള്ളിൽ പ്രാർഥിച്ച് നിന്നവർക്ക് നേരെ ആദ്യം വെടിയുതിർക്കുകയും പിന്നീട് ചാവേർ സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു

ദമസ്‌കസിലെ മാർ ഏലിയാസ് ചർച്ചിൽ ഞായറാഴ്ച കുർബാനക്കിടെയാണ് സംഭവം. ഞായറാഴ്ചയായതിനാൽ പള്ളിയിൽ നിറയെ ആളുകളുണ്ടായിരുന്നു. ഭീകരാക്രമണത്തിൽ 30ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്

സിറിയയിൽ ഏറെക്കാലത്തിന് ശേഷമാണ് ഇത്തരമൊരു ഭീകരാക്രമണം നടക്കുന്നത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സിറിയൻ സർക്കാർ വ്യക്തമാക്കുന്നത്.

See also  മുഹമ്മദ് യൂനുസ് ബംഗ്ലാദേശിൽ വംശഹത്യക്ക് നേതൃത്വം നൽകുന്നു: ഷെയ്ക്ക് ഹസീന

Related Articles

Back to top button