Gulf

കണ്‍സ്യൂമര്‍ സ്‌പെന്റിങ്ങില്‍ 13 ശതമാനം വര്‍ധനവ്; ലോകത്തിലെ ഏറ്റവും കൂടുതല്‍ ചെലവിടല്‍ രാജ്യമായി യുഎഇ

അബുദാബി: ഉപഭോഗ വസ്തുക്കള്‍ക്കായി പണം ചെലവിടുന്ന കാര്യത്തില്‍ യുഎഇയില്‍ 13 ശതമാനം വര്‍ധനവ്. ഇതോടെ ലോകത്തില്‍ ഏറ്റവും കൂടിയ കണ്‍സ്യൂമര്‍ സ്‌പെന്റിങ് നിലനില്‍ക്കുന്ന രാജ്യമായി യുഎഇ മാറി. പുതുവര്‍ഷത്തില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രാജ്യാന്തര കണ്‍സള്‍ട്ടിങ് കമ്പനിയായ അലിക്‌സ് പാര്‍ട്ട്‌ണേഴ്‌സിന്റെ ഗ്ലോബല്‍ കണ്‍സ്യൂമര്‍ ഔട്ട്‌ലുക്കിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആഗോള തലത്തില്‍ ഉപഭോഗ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവക്കായി പണം ചെലവിടുന്നതില്‍ 12 ശതമാനം കുറവ് രേഖപ്പെടുത്തുമ്പോഴാണ് യുഎഇയില്‍ ഇതിന് വിരുദ്ധമായ പ്രതിഭാസം നിലനില്‍ക്കുന്നത്. ഒമ്പത് രാജ്യങ്ങളില്‍നിന്നുള്ള 15,000 പേരെ പങ്കെടുപ്പിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. യുഎഇ, സഊദി, ചൈന എന്നിവിടങ്ങളിലാണ് ചെലവിടുന്നതില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ പണം ചെലവിടുന്നതില്‍ കുറവുണ്ടായിട്ടുള്ളതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

See also  അബുദാബിയില്‍ ഒറ്റ പ്രസവത്തില്‍ അഞ്ചു കുഞ്ഞുങ്ങള്‍ പിറന്നു

Related Articles

Back to top button