World

ട്രംപിനെ തള്ളി ഇറാൻ: വെടിനിർത്തൽ കരാറായിട്ടില്ല, ഇസ്രായേൽ അവസാനിപ്പിച്ചാൽ മാത്രം തങ്ങളും നിർത്തും

ഇറാൻ-ഇസ്രായേൽ വെടിനിർത്തലിന് ഇതുവരെ കരാർ ആയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇസ്രായേൽ ആക്രമണം നിർത്തിയാൽ ചർച്ചക്ക് തയ്യാറാണെന്നും ഇറാൻ പ്രതികരിച്ചു. ഇസ്രായേലാണ് യുദ്ധം ആരംഭിച്ചത്. ഇതുവരെ വെടിനിർത്തലിന് കരാറില്ലെന്നും അരാഗ്ചി പറഞ്ഞു. നേരത്തെ യുഎസ് പ്രസിഡന്റ് ട്രംപ് ഇറാൻ-ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു

ഇസ്രായേൽ ഭരണകൂടം ഇറാനിയൻ ജനതക്കെതിരായ നിയമവിരുദ്ധമായ ആക്രമണം നിർത്തുകയാണെങ്കിൽ അതിന് ശേഷം ഇറാൻ സൈനിക പ്രതികരണം തുടരാൻ ഉദ്ദേശിക്കുന്നില്ലെന്നും അരാഗ്ചി പറഞ്ഞു. ഇസ്രായേലിന്റെ ആക്രമണത്തിനെതിരെ സായുധ സേനാ നടപടികൾ പുലർച്ചെ 4 വരെ തുടർന്നതായും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു

രാജ്യത്തെ ജനങ്ങൾക്കും ശത്രുവിനെ പ്രതിരോധിച്ച സൈന്യത്തിനും അദ്ദേഹം നന്ദി പറഞ്ഞു. ഇറാഖിലെ സൈനിക താവളത്തിൽ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ സേന വ്യക്തമാക്കി. 2020ൽ യുഎസ് ഇറാഖിന് കൈമാറിയ സൈനിക താവളമാണിത്.

The post ട്രംപിനെ തള്ളി ഇറാൻ: വെടിനിർത്തൽ കരാറായിട്ടില്ല, ഇസ്രായേൽ അവസാനിപ്പിച്ചാൽ മാത്രം തങ്ങളും നിർത്തും appeared first on Metro Journal Online.

See also  റഷ്യയുടെ ആണവ സംരക്ഷണ സേന തലവൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു

Related Articles

Back to top button