Kerala

യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹം; കെ ടി ഡി സി ചെയർമാൻ സ്ഥാനം പികെ ശശി രാജി വെച്ചു

സിപിഎം നേതാവും മുൻ എംഎൽഎയുമായ പി കെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചു. യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശശിയുടെ രാജി. പാർട്ടിയുമായി അകന്നു കഴിയുന്ന പികെ ശശി പോയാലും കുഴപ്പമില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. 

എം വി ഗോവിന്ദന്റെ പ്രസ്താവനയാണ് പെട്ടെന്നുള്ള രാജിക്ക് ശശിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. സിപിഎം ജില്ലാ നേതൃത്വവുമായി പി കെ ശശി കുറേ നാളുകളായി അകന്നു നിൽക്കുകയായിരുന്നു. കെടിഡിസി ചെയർമാൻ സ്ഥാനത്തു.
നിന്നും ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വവും ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

മണ്ണാർക്കാട്, കോങ്ങാട്, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിൽ ശശിക്ക് സ്വാധീനമുണ്ട്. സിപിഎം വിട്ടാൽ പി കെ ശശി കോൺഗ്രസിൽ ചേരുമോ, അതോ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്. മന്ത്രി എം ബി രാജേഷുമായുള്ള അഭിപ്രായവ്യത്യാസമാണ് ശശിയെ പാർട്ടിയുടെ നടപടിക്ക് വിധേയമാക്കിയത്.
 

See also  ഒന്നാം പ്രതി കുറ്റക്കാരൻ

Related Articles

Back to top button