World

ഖൊമേനിയെ രക്ഷിച്ചത് ഞാൻ; ആണവ പരിപാടികൾ പുനരാരംഭിച്ചാൽ ഇറാനെ ഇനിയും ആക്രമിക്കും: ട്രംപ്

ആണവ പ്രവർത്തനങ്ങൾ പുനരാരംഭിച്ചാൽ ഇറാനിൽ വീണ്ടും ബോംബിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രായേലുമായുള്ള 12 ദിവസത്തെ യുദ്ധത്തിൽ ഇറാൻ വിജയിച്ചെന്ന ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയുടെ അവകാശവാദത്തിനാണ് ട്രംപിന്റെ മറുപടി.

ഖൊമേനിയെ നിന്ദ്യമായ ഒരു മരണത്തിൽ നിന്ന് രക്ഷിച്ചത് ഞാനാണ്. യുദ്ധത്തിൽ വിജയിച്ചെന്ന ഖൊമേനിയുടെ വാദം വെറും നുണയാണ്. അയാളുടെ രാജ്യം നശിപ്പിക്കപ്പെട്ടു. മൂന്ന് ദുഷ്ട ആണവ കേന്ദ്രങ്ങൾ ഇല്ലാതാക്കി. ഖൊമേനി എവിടെയാണ് ഒളിവിൽ കഴിഞ്ഞതെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു.

ഇസ്രായേലിനെയും ലോകത്തിലെ ഏറ്റവും ശക്തമായ യുഎസ് സൈന്യത്തെയും ഖൊമേനിയുടെ ജീവിതം അവസാനിപ്പിക്കാൻ ഞാൻ അനുവദിച്ചില്ല. ആണവ പദ്ധതികളുമായി മുന്നോട്ടു പോകുകയാണെങ്കിൽ ഇറാനെ ഇനിയും ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു.

The post ഖൊമേനിയെ രക്ഷിച്ചത് ഞാൻ; ആണവ പരിപാടികൾ പുനരാരംഭിച്ചാൽ ഇറാനെ ഇനിയും ആക്രമിക്കും: ട്രംപ് appeared first on Metro Journal Online.

See also  വിദ്യാർഥി നേതാവിന്റെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും കലാപം; മാധ്യമ സ്ഥാപനങ്ങൾക്കടക്കം തീയിട്ടു

Related Articles

Back to top button