World

വെറും ചില്ലറ നഷ്ടമല്ല; റിയോ തത്സുകിയുടെ പാളിയ സുനാമി പ്രവചനത്തിൽ ജപ്പാന് നഷ്ടം 3.9 ബില്യൺ ഡോളർ

ജൂലൈ അഞ്ചിന് പുലർച്ചെ ജപ്പാനിൽ വിനാശകരമായ സുനാമി ഉണ്ടാകുമെന്നായിരുന്നു റിയോ തത്സുകിയുടെ പ്രവചനം. ഇതുമൂലം ജപ്പാനുണ്ടായത് 3.9 ബില്യൺ ഡോളറിന്റെ നഷ്ടമാണ്. പ്രവചനത്തെ തുടർന്ന് ജപ്പാനിലേക്കുള്ള വിമാന സർവീസുകൾ പലതും റദ്ദാക്കപ്പെട്ടു. ജപ്പാനിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവും നിലച്ചിരുന്നു.

പ്രവചനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ മാംഗ കലാകാരിയാണ് റിയോ തത്സുകി. പുതിയ ബാബ വാംഗ എന്നാണ് 70കാരിയായ തത്സുകി അറിയപ്പെടുന്നത്. താൻ കണ്ട സ്വപ്‌നങ്ങളെ അടിസ്ഥാനമാക്കി രചിച്ച ജാപ്പനീസ് മാംഗ അഥവാ ഗ്രാഫിക് ഇല്ലുസ്‌ട്രേറ്റഡ് പുസ്തകങ്ങളിലൂടെയാണ് റിയോ പ്രശസ്തയായത്

1980 മുതലാണ് പ്രവചനാത്മകമായ സ്വപ്നങ്ങൾ കണ്ടുതുടങ്ങിയത്. ഈ സ്വപ്നങ്ങൾ ഒരു ഡയറിയിൽ രേഖപ്പെടുത്തിയ അവർ 1999ൽ, സ്വപ്നങ്ങളെ അടിസ്ഥാനമാക്കി ‘ദി ഫ്യൂച്ചർ ഐ സോ’ എന്ന പേരിൽ ഒരു മാംഗ പുസ്തകം പ്രസിദ്ധീകരിച്ചു. ആദ്യം ആരും പുസ്തകം ശ്രദ്ധിച്ചില്ലെങ്കിലും 2011ലെ ജപ്പാനിലെ തോഹോകു ഭൂകമ്പവും സുനാമിയും കൃത്യമായി പ്രവചിച്ചതോടെ തത്സുകി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി.

2021ൽ പുസ്തകം പുനഃപ്രസിദ്ധീകരിച്ചപ്പോഴാണ് 2025 ജൂലൈ അഞ്ചിന് രാവില 4.18ന് ജപ്പാന്റെ തെക്കുഭാഗത്ത് ജപ്പാനും ഫിലിപ്പെയ്ൻസിനും ഇടയിൽ സമുദ്രത്തിനടിയിൽ വലിയൊരു ഭൂകമ്പം ഉണ്ടാകുമെന്നും അത് 2011-ലെ സുനാമിയേക്കാൾ ഭീതിദമായിരിക്കുമെന്നും തത്സുകി പ്രവചിച്ചത്. പ്രവചനം യാഥാർത്ഥ്യമാകുമെന്ന ഭയം മൂലം യാത്രക്കാർ പിന്മാറിയതിനാൽ പല വിമാന സർവീസുകളും റദ്ദാക്കുകയായിരുന്നു.

 

The post വെറും ചില്ലറ നഷ്ടമല്ല; റിയോ തത്സുകിയുടെ പാളിയ സുനാമി പ്രവചനത്തിൽ ജപ്പാന് നഷ്ടം 3.9 ബില്യൺ ഡോളർ appeared first on Metro Journal Online.

See also  ഒരുതരത്തിലുമുള്ള ദയ ഇനി ഇസ്രായേലിനോടില്ല, അവരെ പരാജയപ്പെടുത്തും: ആയത്തുല്ല ഖൊമേനി

Related Articles

Back to top button