Kerala

ആരെയും വിളിച്ചിട്ടില്ല, സ്വാഭാവികമായും ഉത്തരവാദിത്തമുണ്ട്; തരൂരിന് മറുപടിയുമായി തിരുവഞ്ചൂർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ആരും ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പ്രസ്താവനക്ക് മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആരെയും വിളിച്ചതല്ലെന്നും പാർട്ടി പ്രവർത്തകനെന്ന നിലയിൽ സ്വാഭാവികമായും ഒരു ഉത്തരവാദിത്തമുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.

വിളിച്ചിട്ടില്ലെങ്കിൽ അത് ചെറിയ കാര്യമാണ്. സംസാരിച്ച് തീർക്കണം. പോളിംഗ് ദിനത്തിൽ വിഷയമാക്കിയത് ഗുണകരമല്ല. ഒന്നര മാസക്കാലത്തെ പ്രചാരണത്തിന് ശേഷം പോളിംഗ് ബൂത്തിൽ ആളുകൽ എത്തുമ്പോൾ വിവാദമുണ്ടാക്കണോയെന്നാണ് പ്രശ്‌നം. പോളിംഗ് കഴിഞ്ഞതിന് ശേഷം അഭിപ്രായം പറയാമെന്നും തിരുവഞ്ചൂർ പറഞ്ഞു

നിലമ്പൂരിൽ പ്രചാരണത്തിന് വേണ്ടി തന്നെ ആരും വിളിച്ചിട്ടില്ലെന്നും ഒരു മിസ് കോൾ പോലും ലഭിച്ചില്ലെന്നുമായിരുന്നു തരൂർ നേരത്തെ പറഞ്ഞത്. ക്ഷണിച്ചിരുന്നുവെങ്കിൽ പോകുമായിരുന്നുവെന്നും തരൂർ പറഞ്ഞു

The post ആരെയും വിളിച്ചിട്ടില്ല, സ്വാഭാവികമായും ഉത്തരവാദിത്തമുണ്ട്; തരൂരിന് മറുപടിയുമായി തിരുവഞ്ചൂർ appeared first on Metro Journal Online.

See also  മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരന് ക്രൂര മർദനം; പ്ലേ സ്കൂൾ അധ്യാപിക അറസ്റ്റിൽ

Related Articles

Back to top button