Kerala

വിഎസ് അച്യുതാനന്ദന്റെ മുൻ പിഎ എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയാകും; നാളെ ജാഥയിലും പങ്കെടുക്കും

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയാകും. സുരേഷ് യുഡിഎഫിന്റെ ജാഥയിൽ പങ്കെടുക്കും. നാളെയാണ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര മലമ്പുഴയിൽ എത്തുന്നത്

ഇതിന് മുന്നോടിയായി എ സുരേഷുമായി കെപിസിസി നേതാക്കൾ ചർച്ച നടത്തിയിട്ടുണ്ട്. ഇടത് കോട്ടയായ മലമ്പുഴയിൽ എ സുരേഷിനെ മത്സരിപ്പിച്ചാൽ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ദീർഘകാലം വിഎസിന്റെ പിഎ ആയിരുന്നു സുരേഷ്

മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല എന്നായിരുന്നു സുരേഷ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ സുരേഷ് തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി. സുരേഷിനെ 11 വർഷം മുമ്പ് സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു.
 

See also  നയപ്രഖ്യാപനത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും

Related Articles

Back to top button