കാനഡയിൽ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാർഥിയടക്കം രണ്ട് പേർ മരിച്ചു

കാനഡയിലെ മാനിട്ടോബയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി അടക്കം രണ്ട് പേർ മരിച്ചു. തൃപ്പുണിത്തുറ സ്വദേശി ശ്രീഹരി സുകേഷാണ് മരിച്ചത്. മാനിട്ടോബയിൽ ഫ്‌ളൈയിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയായിരുന്നു ശ്രീഹരി. വിമാനം പറത്തൽ പരിശീലനത്തിനിടെ മറ്റൊരു പരിശീലന വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
കൂട്ടിയിടിച്ച വിമാനത്തിലുണ്ടായിരുന്ന കനേഡിയൻ സ്വദേശിനി സാവന്ന മെയ് റോയ്‌സ് എന്ന 20കാരിയും മരിച്ചു. ഒരു വിമാനം ടേക്ക് ഓഫ് ചെയ്യാനും മറ്റേ വിമാനം ലാൻഡ് ചെയ്യാനും ശ്രമിക്കുന്നതിനിടെയാണ് കൂട്ടിയിടി ഉണ്ടായത്.
അപകട കാരണം വ്യക്തമല്ല. പരിശീലന കേന്ദ്രത്തിന്റെ എയർ സ്ട്രിപ്പിൽ നിന്ന് 50 മീറ്റർ മാറി വിന്നിപെഡ് എന്ന സ്ഥലത്താണ് വിമാനങ്ങൾ പതിച്ചത്. ഇരുവരും അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
The post കാനഡയിൽ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാർഥിയടക്കം രണ്ട് പേർ മരിച്ചു appeared first on Metro Journal Online.