World

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ സായുധ സംഘം ബസ് തടഞ്ഞു നിർത്തി ഒമ്പത് യാത്രക്കാരെ വെടിവെച്ചു കൊന്നു

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സായുധ സംഘം ബസ് തട്ടിക്കൊണ്ടുപോയി ഒമ്പത് പേരെ കൊലപ്പെടുത്തി. തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാനിലാണ് സംഭവം. ആയുധധാരികൾ രണ്ട് ബസുകൾ തടയുകയും യാത്രക്കാരെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു

സമീപത്തുള്ള മലനിരകളിലേക്കാണ് യാത്രക്കാരെ തട്ടിക്കൊണ്ടുപോയത്. ഇവർക്കായുള്ള പരിശോധന നടക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി ഒമ്പത് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു

വെടിയേറ്റ നിലയിലായിരുന്നു ഒമ്പത് മൃതദേഹങ്ങളും. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

The post പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ സായുധ സംഘം ബസ് തടഞ്ഞു നിർത്തി ഒമ്പത് യാത്രക്കാരെ വെടിവെച്ചു കൊന്നു appeared first on Metro Journal Online.

See also  ടെൽ അവീവിലെ മെഡിക്കൽ സെന്ററിൽ ഇറാന്റെ മിസൈലാക്രമണം; നിരവധി പേർക്ക് പരുക്ക്

Related Articles

Back to top button