Kerala

കോട്ടയം കുറുവിലങ്ങാട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു മരണം, 18 പേർക്ക് പരുക്ക്

കോട്ടയം കുറുവിലങ്ങാട് എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഒരാൾ അപകടത്തിൽ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി സിന്ധുവാണ്(45) മരിച്ചത്. നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. ചീങ്കല്ലയിൽ പള്ളിക്ക് സമീപത്തായിരുന്നു അപകടം

തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കണ്ണൂർ ഇരിട്ടി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. 

ചീങ്കല്ലയിൽ പള്ളിക്ക് സമീപമുള്ള വളവ് കടക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 49 പേർ ബസിലുണ്ടായിരുന്നു. 18 പേർക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
 

See also  അവസാന സ്റ്റോപ്പ് എത്തിയിട്ടും ഇറങ്ങിയില്ല; യാത്രക്കാരൻ കെഎസ്ആർടിസി ബസിൽ മരിച്ച നിലയിൽ

Related Articles

Back to top button