Kerala

ചരിത്രത്തിലാദ്യമായി സ്വർണവില 85,000ന് മുകളിൽ; പവന് ഇന്ന് 680 രൂപ ഉയർന്നു

സ്വർണവില സർവകാല റെക്കോർഡിൽ. ചരിത്രത്തിലാദ്യമായി പവന്റെ വില 85,000 കടന്നു. ഇന്ന് പവന് 680 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 85,360 രൂപയിലെത്തി. പണിക്കൂലിയും ജി എസ് ടിയും ഹാൾമാർക്ക് ഫീസുമൊക്കെ ചേർന്ന് ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ ഇനി ഒരു ലക്ഷത്തിനടുത്ത് രൂപ നൽകേണ്ടി വരും

23ന് രേഖപ്പെടുത്തിയ 84,840 രൂപയെന്ന റെക്കോർഡാണ് ഇന്ന് ഭേദിച്ചത്. ഗ്രാമിന് ഇന്ന് 85 രൂപ വർധിച്ച് 10,670 രൂപയായി. രാജ്യാന്തര വിലയിലെ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. രാജ്യന്തര തലത്തിൽ സ്വർണവില ഔൺസിന് 3803.36 ഡോളറിലെത്തി.

18 കാരറ്റ് സ്വർണവില ഗ്രാമിന് 70 രൂപ വർധിച്ച് 8840 രൂപയിലെത്തി. ഇതും സർവകാള റെക്കോർഡാണ്. വെള്ളി വിലയും കത്തിക്കയറി. ഗ്രാമിന് മൂന്ന് രൂപ ഉയർന്ന് 156 രൂപയിലെത്തി.
 

See also  കിടിലന്‍ ഫിറോസ് ശബരിമലയില്‍; കമന്റ് ബോക്‌സില്‍ പൊങ്കാലയും അനുമോദനവും

Related Articles

Back to top button