Kerala

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി; അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം

പാലക്കാട് പല്ലൻ ചാത്തന്നൂരിൽ പതിനാലുകാരൻ ജീവനൊടുക്കിയ നിലയിൽ. കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ അർജുനാണ് ജീവനൊടുക്കിയത്. കുട്ടിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി.

ക്ലാസിലെ അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കുഴൽമന്ദം പോലീസിൽ പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.

ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങൾ സ്‌കൂൾ മാനേജ്‌മെന്റ് തള്ളി
 

See also  ഭാരതം ലോകത്ത് ഉയർന്ന് നിൽക്കുന്ന രാജ്യം; സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ

Related Articles

Back to top button