World

ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന എഫ്ബിഐ; വ്യാജ എഐ വീഡിയോ പങ്കുവെച്ച് ട്രംപ്

മുൻ പ്രസിഡന്റ് ബരാക് ഒബാമയെ എഫ്ബിഐ അറസ്റ്റ് ചെയ്യുന്നതായി ചിത്രീകരിച്ച എഐ വീഡിയോ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദി ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് വീഡിയോ പോസ്റ്റ് ചെയ്തത്. ആരും പ്രത്യേകിച്ച് പ്രസിഡന്റും നിയമത്തിന് അതീതരല്ല എന്ന് ഒബാമ പറയുന്നതായുള്ള സംഭാഷണത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്

ട്രംപും ഒബാമയും യുഎസ് പ്രസിഡന്റിന്റെ ഓഫീസിൽ ഇരിക്കുന്നതും രണ്ട് എഫ്ബിഐ ഏജന്റുമാർ വന്ന് ഒബാമയെ വിലങ്ങ് വെക്കുന്നതുമാണ് പിന്നീട് വീഡിയോയിൽ കാണുന്നത്. ട്രംപ് ഇത് കണ്ട് ചിരിച്ചു കൊണ്ടിരിക്കുന്നതും വീഡിയോയിൽ കാണാം

പിന്നീട് ജയിലിനുള്ളിൽ ഓറഞ്ച് വസ്ത്രം ധരിച്ച് ഒബാമ നിൽക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. വ്യാജ വീഡിയോ ആണെന്ന മുന്നറിയിപ്പ് പോലുമില്ലാതെയാണ് ട്രംപ് പോസ്റ്റ് പങ്കുവെച്ചത്. ട്രംപിന്റെ ഈ നടപടി നിരവധി പേരാണ് വിമർശിച്ച് രംഗത്തുവന്നത്.

See also  ഇന്ത്യ തിരിച്ചടിക്കുമോയെന്ന ഭയം; ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ പാക്കിസ്ഥാനിൽ സുരക്ഷ ശക്തമാക്കിയെന്ന് റിപ്പോർട്ട്

Related Articles

Back to top button