Kerala

കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് തെന്നിവീണു; കയ്യിലിരുന്ന 4 വയസുകാരൻ തലയടിച്ച് വീണ് മരിച്ചു

തിരുവനന്തപുരം പാറശ്ശാലയിൽ പിതാവിന്റെ കയ്യിൽ നിന്നും താഴെ വീണ് പരുക്കേറ്റ നാല് വയസുകാരൻ മരിച്ചു. പാറശ്ശാല പരശുവക്കലിലാണ് സംഭവം.

പനയ്ക്കൽ സ്വദേശികളായ രജിൻ-ധന്യ ദമ്പതികളുടെ നാല് വയസുള്ള മകൻ ഇമാനാണ് മരിച്ചത്. പിതാവിന്റെ കയ്യിൽ നിന്നും തലയടിച്ചാണ് കുട്ടി വീണത്

നിലത്ത് കിടന്നിരുന്ന കളിപ്പാട്ടത്തിൽ തെന്നി പിതാവ് രജിൻ വീഴുകയായിരുന്നു. കുട്ടി ഈ സമയം രജിന്റെ കയ്യിലായിരുന്നു. രജിൻ വീണതോടെ കുട്ടിയും താഴെ തലയടിച്ച് വീഴുകയായിരുന്നു.

The post കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് തെന്നിവീണു; കയ്യിലിരുന്ന 4 വയസുകാരൻ തലയടിച്ച് വീണ് മരിച്ചു appeared first on Metro Journal Online.

See also  മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിർ അറസ്റ്റിൽ

Related Articles

Back to top button