World

മെക്‌സിക്കോയിൽ ആൾക്കൂട്ടത്തിന് നേർക്ക് വെടിവെപ്പ്; 12 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരുക്ക്

മെക്‌സിക്കൻ സംസ്ഥാനമായ ഗ്വാനാഹ്വോതോയിൽ ആൾക്കൂട്ടത്തിന് നേരെ വെടിവെപ്പ്. ഈരാപ്വാടോ തെരുവിൽ നടന്ന ആഘോഷത്തിനിടെയാണ് അക്രമി ആളുകൾക്ക് നേരെ വെടിയുതിർത്തത്. വിശുദ്ധ സ്‌നാപക യോഹന്നാന്റെ ഓർമത്തിരുന്നാൾ ആചരിക്കുന്നവർക്ക് നേരെയായിരുന്നു ആക്രമണം.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 12 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം അപലപിച്ചു.

മെക്‌സിക്കോയിൽ ഏറ്റവും അക്രമം നിറഞ്ഞ സംസ്ഥാനമാണ് ഗ്വാനാഹോതോ. ലഹരിമാഫിയ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഇവിടെ പതിവാണ്. ഈ വർഷം മാത്രം 1435 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്.

See also  ഇറാഖിൽ 80 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പ്: ഔദ്യോഗിക റിപ്പോർട്ട്

Related Articles

Back to top button