Kerala

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്: മുഴുവൻ പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട് ഹൈക്കോടതി. അന്വേഷണത്തിൽ സിബിഐക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഒന്നാം പ്രതിക്ക് സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധിയടക്കം റദ്ദാക്കിയാണ് ഹൈക്കോടതി നടപടി.

2018ൽ സിബിഐ കോടതി രണ്ട് പ്രതികൾക്ക് വധശിക്ഷ വിധിച്ചിരുന്നു. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. നാല് പ്രതികളെയാണ് കോടതി വെറുതെവിട്ടത്. 2005 സെപ്റ്റംബർ 29നാണ് സംഭവം നടക്കുന്നത്. മോഷണക്കുറ്റം ആരോപിച്ചാണ് ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്

ഉദയകുമാറിന്റെ പക്കലുണ്ടായിരുന്ന നാലായിരം രൂപ മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു മർദിച്ച് കൊലപ്പെടുത്തിയത്. ആറ് പോലീസുകാരായിരുന്നു കേസിലെ പ്രതികൾ. ഉമ്മൻ ചാണ്ടി സർക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയതായിരുന്നു കേസ്‌

See also  കൊല്ലം ഓയൂരിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

Related Articles

Back to top button