Kerala

പേരാമ്പ്രയിൽ തെരുവ് നായയുടെ ആക്രമണം; തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറടക്കം 5 പേർക്ക് കടിയേറ്റു

പേരാമ്പ്ര ചെറുവണ്ണൂർ പഞ്ചായത്തിലെ ആവളയിൽ തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. കൺസ്യൂമർഫെഡിൽ അരിയിറക്കാൻ ലോഡുമായി എത്തിയ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർക്കടക്കമാണ് പരുക്കേറ്റത്

തമിഴ്‌നാട് പുതുക്കോട്ട സ്വദേശി ശിവ, വടക്കേ കാവല്ലൂർ ശങ്കരൻ, ഓരംപോക്കിൽ അയന, തൈക്കണ്ടി നദീറ, ചാലിൽ മീത്തൽ മുഹമ്മദ് സാലിഹ് എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്

ശിവക്ക് ആവള കുട്ടോത്ത് മിനി ഇൻഡസ്ട്രിയലിന് സമീപത്ത് വെച്ചും ശങ്കരന് തറമൽ അയ്യപ്പ ക്ഷേത്രത്തിന് സമീപത്തും അയനക്കും നദീറക്കും വീടുകളിൽ വെച്ചുമാണ് തെരുവ് നായയുടെ കടിയേറ്റത്. മുഹമ്മദ് സാലിഹിന് കാരയിൽ നടയിൽ വെച്ചാണ് നായയുടെ ആക്രമണമേറ്റത്.

The post പേരാമ്പ്രയിൽ തെരുവ് നായയുടെ ആക്രമണം; തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറടക്കം 5 പേർക്ക് കടിയേറ്റു appeared first on Metro Journal Online.

See also  കേരളത്തിലിരുന്ന് രാജ്യം മുഴുവൻ പ്രവർത്തിക്കാം; അബിൻ വർക്കിയുടെ ആവശ്യം തള്ളി സണ്ണി ജോസഫ്

Related Articles

Back to top button