Kerala

പോപുലർ ഫ്രണ്ട് പ്രവർത്തകനെ കൊച്ചി വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

പോപുലർ ഫ്രണ്ട് പ്രവർത്തകൻ കൊച്ചിയിൽ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. 

ആയുധ പരിശീലന കേസിലാണ് അറസ്റ്റ്. മൊയ്തീൻകുട്ടി 2022 മുതൽ ഒളിവിൽ ആയിരുന്നു. പിഎഫ്‌ഐ നിരോധവുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്നു മൊയ്തീൻകുട്ടി.

പ്രതിയെ റിമാൻഡ് ചെയ്തു. മൊയ്തീൻകുട്ടിയെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

See also  കിഫ്ബി മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്ക് ഇഡിയുടെ നോട്ടീസ്

Related Articles

Back to top button