National

ഛത്തിസ്ഗഢ്-ഒഡീഷ അതിർത്തിയിൽ ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ഛത്തിസ്ഗഢിലെ ഗാരിയാബന്ദ് ജില്ലയിലെ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. കുലാരിഘട്ട് റിസർവ് വനത്തിൽ രാവിലെയായിരുന്നു ഏറ്റുമുട്ടൽ.

ഒഡീഷയിലെ നുവാപദ ജില്ല അതിർത്തിയിൽ നിന്ന് 5 കിലോമീറ്റർ ദൂരെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഉയർന്നേക്കുമെന്ന് അധികൃതർ അറിയിച്ചു.

സിആർപിഎഫ്, ഒഡീഷയിലെയും ഛത്തിസ്ഗഢിലെയും സുരക്ഷാസേനകൾ എന്നിവർ സംയുക്തമായാണ് ഓപറേഷൻ നടത്തിയതെന്ന് ഡിജിപി വൈബി ഖുറാനിയെ പറഞ്ഞു. അതിർത്തി പ്രദേശങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ തിങ്കളാഴ്ചയാണ് സേന ഓപറേഷൻ ആരംഭിച്ചത്.

See also  പാർലമെന്റിൽ തന്നെ ദിവസങ്ങളായി സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി

Related Articles

Back to top button