Kerala

ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞു; ഡ്രൈവറെ ഏറെ പണിപ്പെട്ട് രക്ഷപ്പെടുത്തി

കണ്ണൂർ ഇരിക്കൂറിൽ നിയന്ത്രണം വിട്ട ചെങ്കൽ ലോറി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു. 

പള്ളിയിൽ ആളുകൾ ഇല്ലാതിരുന്ന സമയത്താണ് അപകടം നടന്നത്. ഇത് വലിയ ദുരന്തം ഒഴിവാക്കി. ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് പള്ളി കെട്ടിടത്തിന് മുകളിലേക്ക് മറിയുകയായിരുന്നു

ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സും പോലീസും ചേർന്നാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി
 

See also  വാളയാർ പെൺകുട്ടികൾക്കെതിരെ മോശം പരാമർശം: 24 ന്യൂസ് ചാനലിനെതിരെ നടപടി വേണമെന്ന് ഹൈക്കോടതി

Related Articles

Back to top button